മരട്
വളന്തകാട് പാലം നിർമാണം രണ്ടാംഘട്ടം പുനരാരംഭിച്ചു. മുൻ എംഎൽഎ എം സ്വരാജ് അനുവദിച്ച 46 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം തുടങ്ങിയത്. നിലവിലെ നിർമാണം പൂർത്തിയാകുമ്പോൾ പാലത്തിലൂടെ കാൽനടയായി വളന്തകാട് ദ്വീപിലേക്ക് എത്താം. എ എ റഹിം എംപിയുടെ ഫണ്ടിൽനിന്ന് അനുവദിച്ച മൂന്നുകോടി രൂപ ഉപയോഗിച്ചുള്ള അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തിയാകുന്നതോടെ പാലത്തിലൂടെ ഗതാഗതം സാധ്യമാകും.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എം സ്വരാജ് എംഎൽഎ ഫണ്ടിൽനിന്ന് അഞ്ചുകോടി രൂപ അനുവദിച്ചാണ് വളന്തകാട് ദ്വീപ് നിവാസികളുടെ ചിരകാലസ്വപ്നമായ പാലം നിർമാണം ആരംഭിച്ചത്.
നിർമാണം നടക്കുന്ന നെട്ടൂർ കൈതമനക്കരയിൽ നഗരസഭാ പ്രതിപക്ഷനേതാവ് സി ആർ ഷാനവാസ്, സിപിഐ എം മരട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം പി സുനിൽ കുമാർ, കൗൺസിലർ കെ എം അഫ്സൽ, സി എൻ വിപിൻ, എം കെ മുരളീധരൻ, പി ബി ദിവാകരൻ, കെ ബി ബാബു എന്നിവർ സന്ദർശനം നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..