05 December Thursday

ഓഹരി ഇടപാടിന്റെ പേരിൽ 
88 ലക്ഷം തട്ടിയ യുവാവ്‌ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024


അങ്കമാലി
ഓഹരി ഇടപാടിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ യുവാവിനെ അറസ്‌റ്റ്‌ ചെയ്‌തു. മലപ്പുറം പതാക്കര കുന്നപ്പിള്ളി കുറവക്കുന്നേൽ വീട്ടിൽ സജീർ മുഹമ്മദിനെയാണ്‌ (21)  അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. കവരപ്പറമ്പ് സ്വദേശിക്കാണ് 88,10,000 രൂപ നഷ്ടമായത്.  ഷെയർ ട്രേഡിങ് കമ്പനിയിൽ നിക്ഷേപിച്ചാൽ വൻതുക ലാഭം നൽകാമെന്ന്‌ വിശ്വസിപ്പിച്ച്‌ വിവിധ ബാങ്ക് അക്കൗണ്ടുകൾവഴി കഴിഞ്ഞ ഏപ്രിൽമുതൽ ജൂൺവരെ പണം കൈപ്പറ്റുകയായിരുന്നു. തുടർന്ന് പണവും ലാഭവും നൽകാതെ കബളിപ്പിച്ചു. സജുർ മുഹമ്മദിന്റെ അക്കൗണ്ടുവഴി ലക്ഷങ്ങളുടെ ഇടപാട്‌ നടന്നതായി പൊലീസ്‌ കണ്ടെത്തി.

കമീഷൻ വ്യവസ്ഥയിലാണ് പണമിടപാട് നടത്തുന്നതെന്ന് ഇയാൾ മൊഴി നൽകി. സുഹൃത്തുക്കളും ഇതുപോലെ അക്കൗണ്ടുകൾ എടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള അന്വേഷകസംഘത്തിൽ ഡിവൈഎസ്‌പി  ടി ആർ രാജേഷ്, ഇൻസ്പെക്ടർ ആർ വി അരുൺകുമാർ, എസ്ഐമാരായ കെ പ്രദീപ് കുമാർ, എം എസ് ബിജീഷ്. എസ്‌സിപിഒ എം എസ് അജിത്കുമാർ, സിപിഒ മുഹമ്മദ് ഷറീഫ് എന്നിവരാണുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top