വൈപ്പിൻ
കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലുള്ള എളങ്കുന്നപ്പുഴ സുബ്രഹ്മണ്യക്ഷേത്ര ഉത്സവത്തിന് കൊടിയേറ്റി. തന്ത്രിമാരായ ചേന്നാസ് മന നാരായണൻ നമ്പൂതിരിപ്പാട്, കിഴക്കിനി മേയ്ക്കാട്ടുമന മാധവൻ നമ്പൂതിരിപ്പാട്, ചേന്നാസ് മന പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ നേതൃത്വം നൽകി.
വ്യാഴാഴ്ച സംഗീതക്കച്ചേരി, തിരുവാതിരകളി, നൃത്തനൃത്യങ്ങൾ, കസ്തൂർബ കലാകേന്ദ്രത്തിന്റെ നൃത്ത അരങ്ങേറ്റം എന്നിവ നടക്കും. ആറിന് ഭക്തിഗാനസുധ, ഭരതനാട്യം, നൃത്തനൃത്യങ്ങൾ, ഭക്തിഗാനമേള, ഏഴിന് ആനച്ചയമ പ്രദർശനം, സംഗീതാർച്ചന, ക്ലാസിക്കൽ ഡാൻസ്, നൃത്തനൃത്യങ്ങൾ എന്നിവ നടക്കും. എട്ടിന് വിശേഷാൽ ശീവേലി. പാമ്പാടി രാജൻ തിടമ്പേറ്റി പൂരം നയിക്കും. കിഴക്കൂട്ട് അനിയൻമാരാർ പഞ്ചവാദ്യം നയിക്കും. തിരുവാതിരകളി, കുറത്തിയാട്ടം എന്നിവയുണ്ടാകും.
ഒമ്പതിന് സംഗീതക്കച്ചേരി, നൃത്തനൃത്യങ്ങൾ, കുറത്തിയാട്ടം, സംഗീതാരാധനയും ഭരതനാട്യവും, 10ന് നൃത്താർച്ചന, തിരുവാതിരകളി, നൃത്തനൃത്യങ്ങൾ, മേജർസെറ്റ് പഞ്ചവാദ്യത്തോടെ കച്ചേരിപ്പറ, കഥകളി നരകാസുരവധം, 11ന് ലക്ഷദീപം, ഫ്ലൂട്ട് മെലഡീസ്, ഭക്തിഗാനമേള, 12ന് പഞ്ചാരിമേളം, സംഗീതാർച്ചന, നൃത്താഞ്ജലി, പള്ളിവേട്ട, ആറാട്ട് ബാലി, ആറാട്ടെഴുന്നള്ളിപ്പുമായി ഉത്സവം സമാപിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ടി കെ രാജഗോപാൽ, ബൈജു മേയ്ക്കാട്ട്, എൻ എം രണദേവ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..