കവളങ്ങാട്
കേരള കാർഷിക വികസന- കർഷകക്ഷേമ വകുപ്പും ജില്ലാ പഞ്ചായത്തുംചേർന്ന് സംഘടിപ്പിക്കുന്ന നേര്യമംഗലം ഫാം ഫെസ്റ്റിന് വെള്ളിയാഴ്ച തുടക്കമാകും. നേര്യമംഗലം കൃഷിത്തോട്ടത്തിലാണ് ഫെസ്റ്റ് നടക്കുന്നത്. പൊതുജനങ്ങൾക്ക് തോട്ടത്തിലെ കൃഷിസമ്പ്രദായങ്ങൾ കാണാനും മനസ്സിലാക്കാനും പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാനും കഴിയുംവിധമാണ് ഫെസ്‌റ്റ് ഒരുക്കിയിട്ടുള്ളത്.
കാർഷിക പ്രദർശനവും വിപണനവും, കാർഷിക സെമിനാറുകൾ, കുട്ടികൾക്ക് കാർഷിക ക്വിസ്, കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാമ്പ്, ഫാമിലെ തനത് വിഭവങ്ങളുടെ ഭക്ഷ്യമേള, കുതിരസവാരി, കലാപരിപാടികൾ എന്നിവയുണ്ടാകും. 234 ഏക്കറുള്ള ജില്ലാ കൃഷിത്തോട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാൻ തോട്ടം സന്ദർശിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വെള്ളി വൈകിട്ട് നാലിന് കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. ആന്റണി ജോൺ എംഎൽഎ അധ്യക്ഷനാകും. രാവിലെ ഒമ്പതുമുതൽ രാത്രി ഏഴുവരെയാണ് സന്ദർശനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..