05 December Thursday

യുദ്ധവിമാന പ്രകടനത്തോടെ നാവികദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024

നാവികസേനാ ദിനാചരണത്തിന്റെ ഭാഗമായി നാവികസേനയുടെ എംഎച്ച് 60 ആർ, ഡോണിയർ വിമാനങ്ങൾ ചേർന്ന് നടത്തിയ അഭ്യാസ പ്രകടനം ഫോട്ടോ / സുനോജ് നൈനാൻ മാത്യു


കൊച്ചി
യുദ്ധവിമാന പ്രകടനത്തോടെ കൊച്ചിയിൽ നാവിക ദിനാഘോഷം സംഘടിപ്പിച്ചു.  ദീർഘദൂര സമുദ്ര നിരീക്ഷണ യുദ്ധവിമാനമായ പി8ഐ എന്ന കൂറ്റൻ വിമാനം ആദ്യമായാണ്‌ കൊച്ചിയിൽ സൈനിക അഭ്യാസത്തിനായി ഉപയോഗിക്കുന്നത്. യുഎസ് നേവിക്കായി ആധുനിക സംവിധാനങ്ങളോടെ നിർമിച്ച ഈ നിരീക്ഷണ വിമാനങ്ങളിൽ 12 എണ്ണം  ഇന്ത്യൻ നാവികസേനക്കുണ്ട്‌.

ദക്ഷിണനാവിക കമാൻഡിന്റെ നേതൃത്വത്തിൽ വേമ്പനാട്ടു കായലിലും ആകാശത്തുമായി അഭ്യാസപ്രകടനങ്ങൾ അരങ്ങേറി. യുദ്ധക്കപ്പലുകളും അതിവേഗ യാനങ്ങളും ഡോണിയർ വിമാനങ്ങളും അത്യാധുനിക എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളും അഭ്യാസപ്രകടനങ്ങളുടെ ഭാഗമായി. ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ വി ശ്രീനിവാസ് മുഖ്യാതിഥിയായി.

നാവികസേനയുടെ ബാൻഡ് പ്രകടനത്തോടെയായിരുന്നു അഭ്യാസത്തിന്റെ തുടക്കം. നാവികസേനയുടെ കമാൻഡോ വിഭാഗമായ മാർക്കോസും അഭ്യാസത്തിന്റെ ഭാഗമായി. രാത്രിയിൽ യുദ്ധക്കപ്പലുകളിൽ വൈദ്യുതാലങ്കാരങ്ങൾ ഒരുക്കിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top