കൊച്ചി
കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) ഗവേർണിങ് കൗൺസിൽ, സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് ഉജ്വലവിജയം. സർവകലാശാലയിൽ നടന്ന ആദ്യ സെനറ്റ് തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വൻ ഭൂരിപക്ഷത്തോടെയാണ് എസ്‌എഫ്‌ഐ സ്ഥാനാർഥികൾ വിജയിച്ചത്. ഗവേർണിങ് കൗൺസിൽ അംഗമായി എം ആത്മനയെ തെരഞ്ഞെടുത്തു. എസ്‌എഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറിയറ്റ് അംഗമാണ് ആത്മന. കെ എസ് കിരൺഷിത്, അഖിൽ കൃഷ്‌ണ, ഗോഗുല ജി നാഥ്, എസ് അരുന്ധതി, എ ആർ ജിത്തു എന്നിവരാണ് സെനറ്റിലേക്ക് വിജയിച്ചത്. അനധ്യാപക വിഭാഗത്തിലെ സീറ്റിലേക്ക് വി ദീപ്‌തിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. വ്യാഴം രാവിലെ 10.30 മുതൽ 3.30 വരെയായിരുന്നു വോട്ടെടുപ്പ്. വൈകിട്ട് നാലിന് തുടങ്ങിയ വോട്ടെണ്ണൽ 8.30 ഓടെ അവസാനിച്ചു.
കെഎസ്‌യുവിന്റെ അക്രമരാഷ്ട്രീയത്തിനും വിദ്യാർഥിവിരുദ്ധ നിലപാടുകൾക്കുമുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ആഷിഷ് എസ് ആനന്ദ്, ജില്ലാ സെക്രട്ടറി ടി ആർ അർജുൻ എന്നിവർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..