17 September Tuesday

ദേശീയപാത നവീകരണത്തിന്‌ 
തടസ്സമായി കുടിവെള്ളവാൽവ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024


കോലഞ്ചേരി
കൊച്ചി–-ധനുഷ്‌കോടി ദേശീയപാത നിർമാണത്തിന്‌ കുടിവെള്ളക്കുഴലിന്റെ വാൽവ് തടസ്സമാകുന്നു. കൊച്ചി റിഫൈനറിയിലേക്കും തൃപ്പൂണിത്തറ വാട്ടർ അതോറിറ്റിയിലേക്കും വെള്ളം കൊണ്ടുപോകുന്നതിന് പുത്തൻകുരിശ് മാനാന്തടം ജങ്‌ഷനിൽ വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച പൈപ്പിന്റെ ഭാഗമാണ്‌ വാൽവ്‌.

റോഡിൽനിന്ന് അഞ്ചടി ഉയരത്തിൽ നിന്ന വാൽവ് നാട്ടുകാരുടെ പരാതിയെ തുടർന്ന് മുറിച്ചുമാറ്റിയിരുന്നു. എന്നാൽ, ഇത് നീക്കം ചെയ്യാൻ വാട്ടർ അതോറിറ്റി തയ്യാറായിട്ടില്ല. മൂന്ന് ടണ്ണിലധികം ഭാരം വരുന്ന വാൽവ്   റോഡരികിൽ കിടക്കുന്നത് അപകടത്തിനുകാരണമാകും.  അടിയന്തരമായി ഇത് നീക്കം ചെയ്യണമെന്ന് എൻസിപി പുത്തൻകുരിശ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top