03 November Sunday

നാടകങ്ങൾക്ക് ജീവൻ പകർന്ന് പ്രേക്ഷകർ ; നാടകോത്സവം ഹരമായി

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024


പെരുമ്പാവൂർ
പ്രതിസന്ധിയിലായ നാടകരംഗത്തെ, കലാകാരന്മാരുടെയും ട്രൂപ്പുകളുടെയും കഠിനശ്രമത്തിലൂടെ വീണ്ടെടുക്കുകയാണ്. സരിഗ പെരുമ്പാവൂർ നടത്തുന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിലെ പ്രേക്ഷകപങ്കാളിത്തം നാടകകലാകാരന്മാർക്ക് പ്രതീക്ഷയായി. സാമൂഹ്യജീവിതത്തിലെ മാനുഷികപ്രശ്നങ്ങളാണ് അരങ്ങേറിയ നാടകങ്ങളിലെ ഇതിവൃത്തങ്ങൾ. ഒന്നിന് ആരംഭിച്ച നാടകോത്സവം 13ന് സമാപിക്കും. കേരളത്തിലെ പ്രൊഫഷണൽ ട്രൂപ്പുകളുടെ പുതിയ നാടകങ്ങളാണ് ഫാസ് ഓഡിറ്റോറിയത്തിൽ ആദ്യമായി അരങ്ങേറുന്നത്. നാടകം ബുക്ക്‌ ചെയ്യുന്നതിനായി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് സംഘടനകളും അവതരണം കാണാൻ എത്തുന്നുണ്ട്. 13–--ാമത് ദിവസം നടത്തുന്ന നാടകത്തിൽനിന്ന്‌ ലഭിക്കുന്ന തുക മുഴുവനായും വയനാട് ദുരിതാശ്വാസനിധിയിലേക്ക്‌ നൽകും. തുടർച്ചയായി 13 ദിവസം നാടകം കാണാൻ എത്തുന്ന പ്രേക്ഷകദമ്പതികൾക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകും. കലാസംഘാടകനായ ഷാജി സരിഗയാണ് നാടകോത്സവത്തിന് നേതൃത്വം നൽകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top