കാലടി
തകര്‍ന്നുവീഴാറായ കൂരയില്‍ കഴിഞ്ഞ മാണിക്കമംഗലം സ്വദേശിനി ലീല നെറ്റിക്കാടിന് ഇനി മഴയെ പേടിക്കാതെ അന്തിയുറങ്ങാം. കാലടി ആദിശങ്കര എന്‍ജിനിയറിങ് കോളേജിന്റെയും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും എ പി ജെ എകെടിയു എന്‍എസ്എസ് സെല്ലിന്റെയും സഹകരണത്തോടെ ലീലയ്ക്ക് വീട് നിര്‍മിച്ചുനല്‍കി. കിടപ്പാടമില്ലാതെ ബന്ധുക്കളുടെ സഹായത്തോടെ കഴിഞ്ഞിരുന്ന ലീലയുടെ അവസ്ഥ വാര്‍ഡ് അംഗം സ്മിത ബിജു കോളേജ് അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീം വീടിന്റെ നിര്‍മാണം ഏറ്റെടുത്തു.
അഞ്ചുലക്ഷം രൂപ ചെലവിലാണ് വീട് നിർമിച്ചത്. ആറുമാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയായി. താക്കോല്‍ദാനം ആദിശങ്കര മാനേജിങ് ട്രസ്റ്റി അഡ്വ. കെ ആനന്ദും ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ മാനേജര്‍ ജി ദീപക്കും ചേര്‍ന്ന് നിര്‍വഹിച്ചു. പ്രിന്‍സിപ്പൽ ഡോ. എം എസ് മുരളി അധ്യക്ഷനായി. കെ വി ശര്‍മ, സ്മിത ബിജു, ഡോ. എ പി സൂസമ്മ, ഡോ. ജേക്കബ് ജോര്‍ജ്, എന്‍ ശ്രീനാഥ്, സിജോ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..