20 September Friday

ബസിന്റെ അമിതവേഗത്തിന്
ഡി വെെഎഫ്ഐയുടെ ചൂടൻ പൂട്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024


മൂവാറ്റുപുഴ
സ്വകാര്യബസ് മത്സര ഓട്ടത്തിനിടെ വിദ്യാർഥിക്ക്‌ ബസിൽനിന്ന്‌ വീണ് പരിക്കേറ്റതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ഡ്രൈവറെയും കണ്ടക്ടറെയും ചൂടുവെള്ളം കുടിപ്പിച്ചു.

എറണാകുളം–മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന അപകടമുണ്ടാക്കിയ എൽഎംഎസ് ബസ് മൂവാറ്റുപുഴ കച്ചേരിത്താഴത്ത് തടഞ്ഞാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ബസ് ജീവനക്കാരെ ചൂടുവെള്ളം കുടിപ്പിച്ചത്. ഇതേ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിനെ മറികടക്കാനായി വേഗംകൂട്ടി പോയപ്പോഴാണ്, മൂവാറ്റുപുഴ മുടവൂർ സിവിൽ സ്റ്റേഷൻ ബസ് സ്റ്റോപ്പിൽ വിദ്യാർഥിക്ക്‌ ബസിന്റെ വാതിലിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റത്. വിദ്യാർഥി ഇറങ്ങുന്നതിനുമുമ്പ് ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ബസ് നിർത്താതെ പോയി. ഈ റൂട്ടിൽ സ്വകാര്യബസുകളുടെ മത്സര ഓട്ടംമൂലം അപകടങ്ങൾ വർധിച്ചു. തുടർന്നാണ് ഡിവൈഎഫ്ഐ ബസ് തടഞ്ഞത്. മത്സര ഓട്ടത്തിനെതിരെ ഡിവെെഎഫ്ഐ സമരം നടത്തും. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു, ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ, പ്രസിഡന്റ് എം എ റിയാസ് ഖാൻ, കെ കെ അനീഷ് കുമാർ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top