പെരുമ്പാവൂർ
രായമംഗലം പഞ്ചായത്തിൽ നാടന്‍മീനുകളുടെ പ്രജനനത്തിനും പരിശീലനത്തിനുമുള്ള കേന്ദ്രം ആരംഭിച്ചു. നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് കേന്ദ്രം തുടങ്ങുന്നത്. 16–--ാംവാർഡിൽ 4.5 ഏക്കർ വരുന്ന ചെങ്ങൻചിറയിലാണ് പദ്ധതി ആരംഭിച്ചത്. മീനുകളുടെ ഗവേഷണത്തിനും കർഷകർക്ക് പരിശീലനം നൽകുന്നതിനുമായി വലിയ ജലാശയവും കേന്ദ്രം തുടങ്ങുന്നതിനുള്ള സ്ഥലവും പഞ്ചായത്ത് വിട്ടുനൽകി. അലങ്കാരമീൻകൃഷിക്ക് വളരെയധികം സാധ്യതകളുള്ള രായമംഗലം പഞ്ചായത്തില്‍ ഹാച്ചറിയും സമ്പൂർണ ടെസ്റ്റിങ് ലാബും പരിശീലനസൗകര്യവും ഒരുക്കും. മറ്റു പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനും ഗുണഭോക്താക്കൾക്ക് ബോട്ട്, കുളങ്ങളില്‍ മീന്‍പിടിക്കാന്‍ നീളമുള്ള വല എന്നിവ ലഭ്യമാക്കാനും പദ്ധതിയുണ്ട്.
ഡോ. മധുസൂദനക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി അജയകുമാര്‍ അധ്യക്ഷനായി. എൻബിഎഫ്ജിആര്‍ ഡയറക്ടർ ഉത്തംകുമാര്‍, ദീപ ജോയി, ജോയ് പൂണേലിൽ, ബിജു കുര്യാക്കോസ്, രാജി ബിജു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..