22 November Friday

തുടർപഠനം ഉറപ്പാക്കാൻ 
പ്രോജക്ട് ഹോപ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024


ആലുവ
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉപരിപഠനത്തിന്‌ ആവശ്യമായ മാർക്ക്‌ ലഭിക്കാത്ത കുട്ടികളെ കണ്ടെത്തി വീണ്ടും പഠിപ്പിക്കുന്ന കേരള പൊലീസിന്റെ പ്രോജക്ട് ഹോപ് പദ്ധതിയുടെ ഈ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പുതുതായി ഹോപ്പിലേക്ക് വന്ന കുട്ടികളെയും രക്ഷാകർത്താക്കളെയും ഉൾപ്പെടുത്തി നടത്തിയ പ്രതീക്ഷോത്സവം- 2024 സോഷ്യൽ പൊലീസിങ്‌ ജില്ലാ നോഡൽ ഓഫീസർ എഎസ്‌പി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിങ് കോ–-ഓർഡിനേറ്റർ പി എസ് ഷാബു അധ്യക്ഷനായി.

പ്രോജക്ട്‌ ഹോപ് കോ–-ഓർഡിനേറ്റർ വി എസ് ഷിഹാബ്, എടത്തല എംഇഎസ് ട്രെയിനിങ് കോളേജ് ഹോപ് സെന്റർ കോ–-ഓർഡിനേറ്റർ ബി എസ് സിന്ധു, പറവൂർ ലക്ഷ്മി കോളേജ് ഹോപ് സെന്ററിലെ അധ്യാപകൻ സി യു രാജേഷ്, സോഷ്യൽ പൊലീസ് ടീം അംഗം കെ ആർ ബിജീഷ്, ഒ ബി ലിസ്ന, ബിജു ബാലൻ എന്നിവർ സംസാരിച്ചു.

കഴിഞ്ഞവർഷം വിജയിച്ച 13 വിദ്യാർഥികൾക്ക് മെമന്റോ വിതരണം ചെയ്തു. പ്രോജക്ട്‌ ഹോപ്പിന്റെ വിജയത്തിനായി പ്രവർത്തിക്കുന്ന അധ്യാപകർക്കും മെന്റർമാരായി പ്രവർത്തിക്കുന്ന എംഇഎസ് ട്രെയിനിങ്‌ കോളേജിലെ ബിഎഡ് വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റ് നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top