കൊച്ചി
ഓണക്കാലത്ത് കാര്യക്ഷമമായ വിപണിയിടപെടലിനായി സപ്ലൈകോയിലൂടെ പരമാവധി സാധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. മറൈൻഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടിൽ സപ്ലൈകോ ജില്ലാ ഓണം ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേമപെൻഷൻ വിതരണവും തുടങ്ങിയതോടെ ഓണം സമൃദ്ധമായി ആഘോഷിക്കാനുള്ള എല്ലാ നടപടികളും സർക്കാർ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ഫെയറിലെ ആദ്യവിൽപ്പനയും പി രാജീവ് നിർവഹിച്ചു. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. സപ്ലൈകോ എംഡി പി ബി നൂഹ്, കൗൺസിലർ മനു ജേക്കബ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..