07 November Thursday

"പെരിയാർപെക്സ് 2024' 
സ്റ്റാമ്പ് പ്രദർശനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024


ആലുവ
തപാൽവകുപ്പ് രണ്ടുദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ജില്ലാ തപാൽ സ്‌റ്റാമ്പ് പ്രദർശനം ‘പെരിയാർപെക്സ് 2024' ആലുവ മഹാത്മാഗാന്ധി ടൗൺഹാളിൽ തുടങ്ങി. ഇന്ത്യയിലെ ആദ്യസ്റ്റാമ്പായ ‘സിന്ധ് ഡാക്' മുതൽ ലോകത്തിന്റെ വിവിധഭാഗങ്ങളിലെ സ്റ്റാമ്പുകളുടെ അപൂർവശേഖരമാണ് പ്രദർശനത്തിനായി ഒരുക്കിയത്.

സ്റ്റാമ്പുകൾക്കുപുറമെ കറൻസി നോട്ടുകളുടെയും നാണയങ്ങളുടെയും പ്രദർശനവും വിൽപ്പനയുമുണ്ട്. കുട്ടികൾക്കായി സ്റ്റാമ്പുകളുമായി ബന്ധപ്പെട്ട ക്വിസ്, അനുബന്ധ കംപ്യൂട്ടർ ഗയ്മുകളുമുണ്ട്. 300 രൂപ നിരക്കിൽ സ്വന്തം ഫോട്ടോ പതിച്ച സ്റ്റാമ്പുകൾ പ്രിന്റ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്നായി കോളേജ്, സ്കൂൾ വിദ്യാർഥികൾ പ്രദർശനം കാണുന്നതിനായി എത്തി. പ്രദർശനം ആലുവ നഗരസഭാ ചെയർമാൻ എം ഒ ജോൺ ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആർഐയുടെ മുൻകാല ഡയറക്ടർമാരായ ഡോ. സയ്യദ് സഹൂർ കാസിം, ഡോ. എൻ കേശവപ്പണിക്കർ എന്നിവരുടെ പേരിലുള്ള സ്പെഷ്യൽ പോസ്റ്റൽ കവർ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ജെ ടി വെങ്കടേശ്വരലു സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. വി വി ആർ സുരേഷിന് നൽകി പ്രകാശിപ്പിച്ചു. മധ്യമേഖലാ പോസ്റ്റ്മാസ്റ്റർ ജനറൽ സയീദ് റഷീദ്, പോസ്റ്റൽ സർവീസ് ഡയറക്ടർ എൻ ആർ ഗിരി, സി കെ ശശിധരൻ, ജിസി ജോർജ്,  സയ്യദ് അൻസാർ, പി കെ ശിവദാസൻ, വി അമ്പിളി എന്നിവർ സംസാരിച്ചു. വ്യാഴം വൈകിട്ട് അഞ്ചുവരെ പ്രദർശനം ഉണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top