27 December Friday

നേര്യമംഗലം ഫാം ഫെസ്‌റ്റ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2024


കവളങ്ങാട്
ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നേര്യമംഗലം ഫാം ഫെസ്റ്റ് മന്ത്രി പി പ്രസാദ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രവർത്തനം വിപുലീകരിച്ച്‌ കൃഷി ഫാമുകളെ  പൊതുജന സൗഹൃദമാക്കുമെന്ന്  മന്ത്രി പറഞ്ഞു. കേരളത്തിലെ കൃഷി ഫാമുകളുടെ പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണ്. ആന്റണി ജോൺ എംഎൽഎ അധ്യക്ഷനായി.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ മനോജ് മൂത്തേടൻ, കൃഷി അഡീഷണൽ ഡയറക്ടർ തോമസ് സാമുവൽ. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൽസി ജോർജ്, പി എ എം ബഷീർ, സിബി മാത്യു, ജാസ്മിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.

കാർഷിക പ്രദർശനവും വിപണനവും, കാർഷിക സെമിനാറുകൾ, കുട്ടികൾക്ക് കാർഷിക ക്വിസ്, കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാമ്പ്, ഫാമിലെ തനത് വിഭവങ്ങളുമായി ഭക്ഷ്യമേള, കുതിരസവാരി, കലാപരിപാടികൾ എന്നിവയുണ്ട്‌. തോട്ടം സന്ദർശിക്കാനും അവസരമുണ്ട്‌. തിങ്കളാഴ്‌ച  സമാപിക്കും. രാവിലെ ഒമ്പതുമുതൽ രാത്രി ഏഴുവരെ സൗജന്യമായി സന്ദർശിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top