12 December Thursday

വൃശ്ചികോത്സവം കൊടിയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2024


തൃപ്പൂണിത്തുറ
ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം ആറാട്ടോടെ സമാപിച്ചു. ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാരുടെയും സംഘത്തിന്റെയും പഞ്ചാരിമേളത്തോടെ കാഴ്ചശീവേലി നടന്നു.

സായി പ്രസാദ്, സായി നന്ദൻ എന്നിവരുടെ വയലിൻദ്വയം, വൈക്കം അനിരുദ്ധൻ, തൈക്കാട്ടുശേരി മനു, പള്ളിപ്പുറം പ്രവീൺ എന്നിവരുടെ നാദസ്വരം, ഭരത് രാജിന്റെ സംഗീതക്കച്ചേരി, എസ് എൻ രമേഷ്, ആർ സൗമ്യ എന്നിവരുടെ വീണദ്വയം, എസ് കൃതികയുടെ സംഗീതക്കച്ചേരി എന്നിവയും അരങ്ങേറി.

വൈകിട്ട് കൊടിയിറക്കലിനെ തുടർന്ന് ആറാട്ടിനെഴുന്നള്ളിപ്പും ചക്കംകുളങ്ങര ക്ഷേത്രക്കുളത്തിൽ ആറാട്ടും നടത്തി. ചോറ്റാനിക്കര വിജയൻ, ചെർപ്പുളശേരി ശിവൻ എന്നിവരുടെ മേജർസെറ്റ് പഞ്ചവാദ്യം, ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാരുടെ പാണ്ടിമേളം, പഞ്ചാരിമേളം എന്നിവയുമുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top