27 December Friday

വയനാടിനായി ഓടിയത്‌
 നിജോയുടെ 6 ബസുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024


അങ്കമാലി
വയനാട്ടിലെ ദുരന്തബാധിതർക്കായി സിപിഐ എം എടലക്കാട് ബ്രാഞ്ച് അംഗം നിജോ വർഗീസ് തന്റെ ആറു ബസുകൾ ബുധനാഴ്ച സർവീസ് നടത്തി. കണ്ടക്ടറോടൊപ്പം പാർടിപ്രവർത്തകരും ബക്കറ്റുമായി യാത്രക്കാരിൽനിന്ന് കലക്‌ഷൻ എടുത്തു. സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറി കെ കെ ഷിബു ഫ്ലാഗ് ഓഫ് ചെയ്തു. മുഴുവൻ കലക്‌ഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. 

വയനാട് ദുരന്തബാധിതർക്കായി തുറവൂർ പഞ്ചായത്തിലെ തലക്കോട്ടുപറമ്പ് - ഉതുപ്പുകവലയിലെ കർഷക കൺവൻഷനിൽനിന്ന് ശേഖരിച്ച തുക എൻ കെ സദാനന്ദൻ സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ വൈ വർഗീസിന് കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top