22 December Sunday

വയനാടിന്‌ സ്നേഹസമ്പാദ്യവുമായി കുട്ടിക്കൂട്ടം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024


കൂത്താട്ടുകുളം
വയനാടിന് കൈത്താങ്ങേകാൻ കൂത്താട്ടുകുളം ഗവ. യുപി സ്കൂളിലെ രണ്ടാംക്ലാസുകാരി അമേഗ അരുണും നാലാംക്ലാസുകാരി ആർദ്ര എം കരുണും സമ്പാദ്യക്കുടുക്കകൾ  കൈമാറി.

ഹെഡ്മിസ്ട്രസ് ടി വി മായ, അധ്യാപിക എം ടി സ്മിത എന്നിവർ കുട്ടികളുടെ സമ്പാദ്യക്കുടുക്ക ഏറ്റുവാങ്ങി. സ്കൂളിലെ മറ്റു കുട്ടികളും ചെറിയ സമ്പാദ്യം സംഭാവന നൽകി. ആകെ ലഭിച്ച 36,740 രൂപ പിടിഎ പ്രസിഡന്റ്‌ മനോജ് കരുണാകരൻ ഏറ്റുവാങ്ങി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top