മട്ടാഞ്ചേരി
വൃത്തിഹീനമായ അന്തരീക്ഷത്തിൽ കാടുപിടിച്ച പ്രദേശത്ത് ഇഴജന്തുക്കളെ ഭയന്ന് ഒറ്റമുറിവീട്ടിൽ കഴിഞ്ഞിരുന്ന ആസിയ എന്ന ആറാം ക്ലാസ് വിദ്യാർഥിനിയുടെ ദുരിതജീവിതത്തിന് പരിഹാരമായി. കൊച്ചിക്കാർ വാട്സാപ് കൂട്ടായ്മ ജനകീയ പങ്കാളിത്തത്തോടെയാണ് ആസിയക്കും കുടുംബത്തിനും വീട് നിർമിക്കുന്നത്. കെ ജെ മാക്സി എംഎൽഎ കല്ലിട്ടു. ആസിയയുടെ ദുരിതജീവിതത്തെക്കുറിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കൊച്ചിക്കാർ ഒന്നടങ്കം ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. കുട്ടിയുടെ വിദ്യാഭ്യാസച്ചെലവ് കൊച്ചിൻ അക്കാദമിയും ഏറ്റെടുത്തിരുന്നു. ആസിയ താമസിക്കുന്ന ഭൂമി നിയമക്കുരുക്കിൽപ്പെട്ടതിനാൽ ഭവനപദ്ധതികളിൽ ഉൾപ്പെടുത്താൻ കഴിയാത്ത സാഹചര്യമായിരുന്നു.
പുറമ്പോക്ക് ഭൂമിയിലാണ് വീട് നിർമിക്കുന്നത്. കുടുംബത്തിന് പട്ടയം നൽകാൻ നടപടി സ്വീകരിക്കുമെന്നും മൂന്നുമാസംകൊണ്ട് ഭവനനിർമാണം പൂർത്തിയാക്കുമെന്നും എംഎൽഎ പറഞ്ഞു. നിർമാണ കമ്മിറ്റി ചെയർമാൻ കൗൺസിലർ പി എം ഇസ്മുദ്ദീൻ അധ്യക്ഷനായി. 450 ചതുരശ്രയടി വിസ്‌തീർണമുള്ള വീടാണ് നിർമിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..