22 December Sunday

ഉരുളിച്ചാലുകാർക്ക്‌ ഓണസമ്മാനം: 
21 വീട്ടുകാർക്ക് പട്ടയം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024


കൂത്താട്ടുകുളം
ഇലഞ്ഞി മുത്തോലപുരം ഉരുളിച്ചാലിൽ നഗർ നിവാസികളുടെ പട്ടയത്തിനായുള്ള  പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നു. 21 വീട്ടുകാർക്ക് 12ന് കളമശേരിയിൽ നടക്കുന്ന മേളയിൽ ഓണസമ്മാനമായി മുഖ്യമന്ത്രി പട്ടയം നൽകും. 40 വർഷമായി ഇവിടെ സ്ഥിരതാമസക്കാരായവരുടെ പട്ടയപ്രശ്നം എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഏറ്റെടുത്തതോടെയാണ് പരിഹാരമായത്. എൽഡിഎഫ് നേതൃത്വത്തിൽ ഇലഞ്ഞി പഞ്ചായത്തിനുമുന്നിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. നവകേരളസദസ്സിലും പരാതികൾ സമർപ്പിച്ചു. എൽഡിഎഫ് നേതാക്കൾ ഉരുളിച്ചാലിലെത്തി താമസക്കാരുമായി സന്തോഷം പങ്കിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top