23 December Monday

തിരശ്ശീലയിലെ വെള്ളിവെളിച്ചം 
വീണ്ടും ആസ്വദിച്ച്‌ വയോധികർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024


അങ്കമാലി
നഗരസഭയ്ക്കുകീഴിലെ വയോമിത്രം പദ്ധതിയിലെ മുന്നൂറോളം അംഗങ്ങൾ പ്രായവും ആരോഗ്യപ്രശ്നങ്ങളും മറന്ന് സിനിമ ആസ്വദിക്കാനെത്തി. വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി നഗരസഭ സംഘടിപ്പിക്കുന്ന വിനോദപരിപാടികളുടെ ഭാഗമായി അങ്കമാലി മൈ സിനിമാസിൽ നടത്തിയ സൗജന്യ പ്രദർശനം വയോജനങ്ങളുടെ ഒത്തുചേരലായി.

ജീത്തു ജോസഫ് സംവിധാനം ചെയ്ത നുണക്കുഴിയാണ് പ്രദർശിപ്പിച്ചത്. നഗരസഭാ ചെയർമാൻ മാത്യു തോമസ് കവാടത്തിൽ പതാക വീശി അഭിവാദ്യം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top