17 September Tuesday

സ്വിഫ്റ്റ് ബസ് ടോറസിൽ ഇടിച്ചു; 8 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024


മരട്
കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ടോറസിനുപിന്നിൽ ഇടിച്ച് എട്ട് യാത്രക്കാർക്ക് പരിക്കേറ്റു. നെട്ടൂരിൽ പരുത്തിച്ചുവട് പാലം കയറുന്നതിനിടെ വെള്ളി പുലർച്ചെ 3.45ഓടെയായിരുന്നു അപകടം. ഷഹാനു (23), പി സുബെർ (64), എം എസ് ഷാഫി (20), രതീഷ് കുമാർ (42), ഗീത (50), ഓമന (62), അതുല്യ ബിജു (27), ഷക്കീല ബീവി (59) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമികചികിത്സയ്‌ക്കുശേഷം ഇവർ ആശുപത്രി വിട്ടതായി പനങ്ങാട് എസ്ഐ ഹരിശങ്കർ പറഞ്ഞു.

വയനാട്ടിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിന്റെ മുൻവശം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top