23 December Monday

"സീതക്കുട്ടി'ക്ക്‌ ചാർത്താൻ ലോക്കറ്റ് കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024


ചോറ്റാനിക്കര
ചോറ്റാനിക്കര ക്ഷേത്രത്തിലെ ആന, സീതക്കുട്ടിയുടെ സ്മരണാർഥം പഞ്ചായത്ത്‌ നിർമിച്ച പ്രതിമയിൽ ചാർത്താൻ പേര് ആലേഖനം ചെയ്ത ലോക്കറ്റ് സമർപ്പിച്ചു. സീതക്കുട്ടിയെ ചോറ്റാനിക്കര അമ്പലത്തിൽ നടയിരുത്തിയ പാലക്കാട് പെരുങ്ങോട്ടുകുറിശ്ശി ഇട്ടിക്കണ്ടത് ഭാസ്കരന്റെ മക്കളാണ് ലോക്കറ്റ് നൽകിയത്. ക്ഷേത്ര ഊരാളൻ നാരായണൻ നമ്പൂതിരിപ്പാടിന് ലോക്കറ്റ് കൈമാറി. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം പി മുരളീധരൻ, പഞ്ചായത്ത് പ്രസിഡന്റ്‌ എം ആർ രാജേഷ്, ദേവസ്വം ബോർഡ് കമീഷണർ ഉദയൻകുമാർ, ബിജു ആർ പിള്ള, രജനി ബാബു, പ്രകാശ് ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top