17 September Tuesday
കളമശേരി കാർഷികോത്സവം

കാർഷിക മാമാങ്കത്തിന്‌ വർണാഭ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

കാർഷികോത്സവത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിലേക്ക് അതിഥികളെ കലാരൂപങ്ങളുടെ 
അകമ്പടിയോടെ ആനയിക്കുന്നു / ഫോട്ടോ: സുനോജ് നെെനാൻ മാത്യു


കളമശേരി
ഒരുമാസംനീണ്ട മുന്നൊരുക്കങ്ങളോടെ കേരളത്തിലെ ഏറ്റവുംവലിയ കാർഷികമേള "കളമശേരി കാർഷികോത്സവ'ത്തിന്‌  കളമശേരി ചാക്കോളാസ് പവലിയനിൽ തുടക്കം. ആയിരങ്ങളെ സാക്ഷിയാക്കി കാർഷികോത്സവത്തിന്റെ രണ്ടാംപതിപ്പ്‌ കൃഷിമന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്തു. മന്ത്രി പി രാജീവ് അധ്യക്ഷനായി. ചെണ്ടമേളം, തെയ്യം, കടമ്പൻ മൂത്താൻ തുടങ്ങിയവയുടെ അകമ്പടിയോടെ പി രാജീവിന്റെ നേതൃത്വത്തിൽ അതിഥികളെ വേദിയിലേക്ക് ആനയിച്ചു. ഇവരെ സ്വീകരിക്കാനെത്തിയ റോബോട്ട് കൗതുകമായി.

മന്ത്രിമാർ കെ രാജൻ, പി രാജീവ്, ഗായിക കെ എസ് ചിത്ര, രാജ്യം ആദരിച്ച കർഷകൻ ചെറുവയൽ രാമൻ, ഹൈബി ഈഡൻ എംപി എന്നിവർചേർന്ന് പറ നിറച്ചു. സ്റ്റാളുകൾ കെ എസ്‌ ചിത്ര ഉദ്ഘാടനം ചെയ്തു. തുടർന്ന് സദസ്യരുടെ ആവശ്യപ്രകാരം ഓണം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട ഗാനങ്ങൾ ആലപിച്ചു. കാർഷികോത്സവം വെബ്സൈറ്റ് ഹൈബി ഈഡൻ പ്രകാശിപ്പിച്ചു. ചെറുവയൽ രാമൻ തന്റെ കാർഷിക അനുഭവങ്ങൾ പങ്കുവച്ചു. വ്യവസായരംഗത്ത് കേരളത്തെ രാജ്യത്ത് ഒന്നാംസ്ഥാനത്ത്‌ എത്തിച്ചതിനുള്ള ആദരമായി മന്ത്രി കെ രാജൻ ഷാളണിയിച്ച് മന്ത്രി പി രാജീവിനെ ആദരിച്ചു.

കളമശേരി കാർഷികോത്സവം മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യുന്നു. ഹൈബി ഈഡൻ എംപി, ചെറുവയൽ രാമൻ, മന്ത്രി പി രാജീവ്, കെ എസ് ചിത്ര, എ ഡി സുജിൽ, സീമ കണ്ണൻ തുടങ്ങിയവർ സമീപം

കളമശേരി കാർഷികോത്സവം മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യുന്നു. ഹൈബി ഈഡൻ എംപി, ചെറുവയൽ രാമൻ, മന്ത്രി പി രാജീവ്, കെ എസ് ചിത്ര, എ ഡി സുജിൽ, സീമ കണ്ണൻ തുടങ്ങിയവർ സമീപം


 

ഏലൂർ നഗരസഭാ ചെയർമാൻ എ ഡി സുജിൽ, കളമശേരി നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രമ്യ തോമസ്, വി എം ശശി, എം പി വിജയൻ, ജമാൽ മണക്കാടൻ, സൈന ബാബു, സുരേഷ് മുട്ടത്തിൽ, ശ്രീലത ലാലു, പി എം മനാഫ്, കെ ബി വർഗീസ്, എ കെ ബാബു തുടങ്ങിയവർ സംസാരിച്ചു. ഒരാഴ്ചത്തെ കാർഷികോത്സവത്തിന്റെ സമാപന സമ്മേളനം 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായ നഗരിയായ കളമശേരിയുടെ സാധ്യമായ ഇടങ്ങളിലാകെ പച്ചപ്പണിയിക്കാനായി മന്ത്രി പി രാജീവ്‌ നടപ്പാക്കിയ സമഗ്ര കാർഷിക വികസന പദ്ധതിയായ "കൃഷിക്ക്‌ ഒപ്പം കളമശേരി'യുടെ ഭാഗമായാണ്‌ കാർഷികോത്സവം നടത്തുന്നത്‌.


 

ഫ്ലിപ്‌കാർട്ടുമായി ധാരണപത്രം കൈമാറി
‘കൃഷിക്കൊപ്പം കളമശേരി’ പദ്ധതിയിൽ കാർഷികോൽപ്പന്നങ്ങളും മൂല്യവർധിത ഉൽപ്പന്നങ്ങളും വിപണനം ചെയ്യുന്നതിന് ഫ്ലിപ്കാർട്ട് സേവനം ഉപയോഗിക്കുന്നതിനുള്ള ധാരണപത്രം ഒപ്പുവച്ചു. കാർഷികോത്സവം ഉദ്ഘാടനവേദിയിൽ നടന്ന ചടങ്ങിൽ മന്ത്രി പി രാജീവും ഫ്ലിപ്‌കാർട്ട് പ്രതിനിധിയും ധാരണപത്രം കൈമാറി. മാഞ്ഞാലി സഹകരണ ബാങ്കിന്റെ കൂവ മൂല്യവർധിത ഉൽപ്പന്നങ്ങളാണ് ആദ്യഘട്ടത്തിൽ ഫ്ലിപ്‌കാർട്ടുവഴി ലഭിക്കുക.

കാർഷികോത്സവം
 വേദിയിൽ ഇന്ന്
പകൽ 11.30ന് ഏലൂർ ബിജു അവതരിപ്പിക്കുന്ന സോപാനസംഗീതം, രണ്ടിന് ഓംകാരം പടിഞ്ഞാറെ കടുങ്ങല്ലൂരിന്റെ തിരുവാതിര, മൂന്നിന് വർഷ ശ്രീകുമാറിന്റെ ക്ലാസിക്കൽ നൃത്തം, നാലിന് ‘രുചിയും ഗസലും' അവതരണം റഫീഖ് യൂസഫ്, ഏഴിന് തൃശൂർ ‘വയലി' അവതരിപ്പിക്കുന്ന ബാംബൂ മ്യൂസിക്.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top