കൂത്താട്ടുകുളം
കൂത്താട്ടുകുളം പൊലീസിന്റെ പച്ചക്കറിത്തോട്ടം വിളവെടുപ്പിന് ഒരുങ്ങി. സംയോജിത പച്ചക്കറിക്കൃഷി കാണുന്നതിനും സ്വന്തമായി വിളവെടുത്ത് വാങ്ങുന്നതിനും വീട്ടമ്മമാരും സർക്കാർ ജീവനക്കാരും കർഷകരും ഇവിടം സന്ദർശിക്കുന്നുണ്ട്. കൂത്താട്ടുകുളം പൊലീസ് ക്വാർട്ടേഴ്സിലെ മൂന്നേക്കറോളം സ്ഥലത്താണ് കൃഷിവകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ കെ മോഹനന്റെ മുഖ്യചുമതലയിൽ കൃഷി തുടങ്ങിയത്. പാമ്പാക്കുട ബ്ലോക്ക് മോഡൽ അഗ്രോ സർവീസ് സെന്റർ കൂത്താട്ടുകുളം കൃഷിഭവൻ മുഖേന നൽകിയ പച്ചക്കറിത്തൈകളാണ് കൃഷിയിറക്കിയത്. വള്ളിപ്പയർ, മുളക്, തക്കാളി, വഴുതന, വെണ്ട, തടപ്പയർ തുടങ്ങിയവയും വാഴയുമാണ് പ്രധാന കൃഷി. ഒഴിവുസമയത്ത് പൊലീസുകാർ മേൽനോട്ടത്തിനും സഹായത്തിനുമെത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..