08 October Tuesday

അരയൻകാവ് എൽപി സ്കൂളിന് കിരീടം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024


പിറവം
തൃപ്പൂണിത്തുറ ഉപജില്ലാ കായികമേളയിൽ എൽപി വിഭാഗത്തിൽ അരയൻകാവ് എൽപി സ്കൂളിന് കിരീടം. 56 സ്കൂളുകൾ പങ്കെടുത്ത കായികമേളയിലാണ് വിദ്യാലയത്തിന് കിരീടം നേടാനായത്. കുട്ടികളെ പിടിഎ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദനയോഗം പഞ്ചായത്ത് പ്രസിഡന്റ് ബിജു എം തോമസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ ജി രഞ്ജിത് അധ്യക്ഷനായി. ജയന്തി റാവു രാജ്, എൻ മായ, രാജി അവരാച്ചൻ, ആര്യ എസ് നായർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top