26 December Thursday

സാമോദം ആഘോഷം ; അഭിമാന നിറവിൽ സമൃദ്ധി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

കൊച്ചി കോർപറേഷന്റെ സമൃദ്ധി @ കൊച്ചിയുടെ മൂന്നാംവാർഷികാഘോഷം ബിപിസിഎൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ എം ശങ്കർ ഉദ്ഘാടനം ചെയ്യുന്നു


കൊച്ചി
നാടിന്റെ ആഘോഷമായി സമൃദ്ധിയുടെ മൂന്നാംവാർഷികം. നഗരത്തിൽ ഒരാൾപോലും വിശന്നിരിക്കരുതെന്ന ലക്ഷ്യത്തോടെ കൊച്ചി കോർപറേഷൻ വിശപ്പുരഹിത പദ്ധതിയിൽ ആരംഭിച്ച സമൃദ്ധി @കൊച്ചി ജനകീയ ഹോട്ടൽ വാർഷികം ആഘോഷിച്ചത്‌ അഭിമാന നിറവിൽ. കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള ആഹാരം നൽകി, കേരളത്തിന്‌ മാതൃകയായ സമാനതകളില്ലാത്ത പദ്ധതിക്കുള്ള ജനകീയതയുടെ വിളംബരംകൂടിയായി ആഘോഷം.

ബിപിസിഎൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ എം ശങ്കർ ആഘോഷം ഉദ്ഘാടനം ചെയ്തു. മേയർ എം അനിൽകുമാർ അധ്യക്ഷനായി.  ആധുനിക സെൽഫ് ബില്ലിങ്‌ കിയോസ്കുകളുടെ ഉദ്‌ഘാടനവും  മേയർ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ കെ എ അൻസിയ മുഖ്യാതിഥിയായി. സ്ഥിരംസമിതി അധ്യക്ഷരായ ഷീബ ലാൽ, പി ആർ റെനീഷ്, വി എ ശ്രീജിത്, പ്രിയ പ്രശാന്ത്, സൗത്ത്‌ ഇന്ത്യൻ ബാങ്ക്‌ ചീഫ്‌ ജനറൽ മാനേജർ ആന്റോ ജോർജ്‌, ഡിഎംസി ടി എം റജീന, പി എൻ സീനുലാൽ എന്നിവർ സംസാരിച്ചു. സിഡിഎസ് ഈസ്റ്റ് പ്രസിഡന്റ് മിനി ജോഷി സ്വാഗതവും സൗത്ത് പ്രസിഡന്റ് ലത നന്ദിയും പറഞ്ഞു. തുടർന്ന്‌ കലാപരിപാടികളും അരങ്ങേറി.

സെൽഫ് ബില്ലിങ്‌ 
കിയോസ്കുകൾ
മൂന്നാംവാർഷികനിറവിൽ സമൃദ്ധിയിൽ സെൽഫ്‌ ബില്ലിങ് കിയോസ്‌കുകളും ഏർപ്പെടുത്തി. കിയോസ്‌ക്‌ സ്‌ക്രീനിൽ സമൃദ്ധിയിലെ ഭക്ഷണം, എത്രയെണ്ണം എന്നിവ തെരഞ്ഞെടുക്കാം. തെരഞ്ഞെടുത്തതായി സ്ഥിരീകരണം ലഭിച്ചാൽ യുപിഐ ക്യു ആർ കോഡ്‌ ലഭിക്കും. ഇത്‌ സ്‌കാൻ ചെയ്‌ത്‌ ബില്ലടയ്‌ക്കാം. തുടർന്ന്‌ ലഭിക്കുന്ന ബിൽ കൗണ്ടറിൽ കാണിച്ചാൽ ഭക്ഷണം ലഭിക്കും. രണ്ട്‌ കിയോസ്‌കുകളുണ്ട്‌. ഭക്ഷണങ്ങൾ നോക്കാനുള്ള സ്‌ക്രീനുകളും സ്ഥാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top