22 December Sunday

അരീക്കലിൽ വഴിയോര 
വിശ്രമകേന്ദ്രം തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024


പിറവം
അരീക്കൽ ടൂറിസം പദ്ധതി പ്രദേശത്ത് 15 ലക്ഷം രൂപ ചെലവിൽ നിർമിച്ച വഴിയോര വിശ്രമകേന്ദ്രം തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ ഉദ്ഘാടനം ചെയ്തു.

വാർഡ് അംഗം തോമസ് തടത്തിൽ അധ്യക്ഷനായി. ശ്യാമള പ്രസാദ്, റീജമോൾ ജോബി, ജിനു സി ചാണ്ടി, ഉഷ രമേശ്, അഫ്സൽ രാജ് എന്നിവർ സംസാരിച്ചു.
പിറമാടം എംജിഎം പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റ്, ലയൺസ് ക്ലബ്, ഹരിതകർമസേന, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ശുചീകരണം നടത്തി. അരീക്കൽ കനാൽ റോഡിന്റെ വശങ്ങളിൽ ഫലവൃക്ഷത്തൈകൾ നട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top