22 December Sunday
വിവാദ വോട്ടുകൾ പ്രത്യേക പെട്ടിയിൽ സൂക്ഷിക്കണം

കളമശേരി സഹ. സംഘം തെരഞ്ഞെടുപ്പ് നടത്താമെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024


കളമശേരി
അംഗത്വം നൽകിയതിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയതിന്റെപേരിൽ കളമശേരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തു. തെരഞ്ഞെടുപ്പ്  24നുതന്നെ നടത്താനും വിവാദ വോട്ടുകൾ പ്രത്യേകം പെട്ടിയിൽ സൂക്ഷിക്കാനും നിർദേശിച്ച് ജസ്റ്റിസ് എൻ നഗരേഷാണ് ഇടക്കാല ഉത്തരവിട്ടത്.
അംഗത്വം നൽകിയതിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന്‌  തെരഞ്ഞെടുപ്പ് കമീഷനാണ്‌ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. ബാങ്ക് പരിധിക്ക് പുറത്തുള്ളവർക്കും കൃത്രിമ രേഖകൾ ഹാജരാക്കിയവർക്കും അംഗത്വം നൽകിയതായി ആക്ഷേപമുയർന്നിരുന്നു. ഇത്തരത്തിലുള്ള 726 അംഗത്വം പുനഃപരിശോധിച്ചതായും 237 എണ്ണം സാധുവാണെന്ന് കണ്ടതായും ബാങ്ക് സെക്രട്ടറി ഇലക്ടറൽ ഓഫീസർക്ക് നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു. ബാക്കി 489 അംഗങ്ങളുടെ വോട്ടുകളാണ് പ്രത്യേക പെട്ടിയിൽ സൂക്ഷിക്കേണ്ടത്.

നിലവിലെ ഭരണസമിതിയുടെ കാലാവധി 30ന് അവസാനിക്കാനിരിക്കെയാണ് 24ന് തെരഞ്ഞെടുപ്പ് നടത്താൻ വിജ്ഞാപനം ഇറക്കിയത്. എന്നാൽ, 489 അംഗത്വ രേഖകൾ ഹാജരാക്കാൻ സെക്രട്ടറിക്കായില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കിയത്. എന്നാൽ, വരണാധികാരിക്ക് അന്വേഷണം നടത്തി അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കാമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫലപ്രഖ്യാപനം കോടതിയുടെ തീർപ്പിന് വിധേയമായിരിക്കുമെന്നും ഉത്തരവിട്ടു. വിഷയം 25ന് വീണ്ടും പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top