23 November Saturday

മൂവാറ്റുപുഴ നഗരസഭയുടെ കെടുകാര്യസ്ഥത ; റോട്ടറി റോഡ് അറ്റകുറ്റപ്പണി നടന്നില്ല

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024


മൂവാറ്റുപുഴ
നഗരസഭ ഭരണസമിതിയുടെ കെടുകാര്യസ്ഥതമൂലം കാവുങ്കരയിലെ റോട്ടറി റോഡ് അറ്റകുറ്റപ്പണികൾ നടത്തിയില്ല. റോഡിലെ കുഴികളിൽ അപകടങ്ങൾ വർധിച്ചു. മാർക്കറ്റ് ബസ് സ്റ്റാൻഡിനുസമീപമാണ് റോഡ് പൂർണമായി തകർന്നത്. വൺവേ ജങ്‌ഷനിൽനിന്ന് ഇതുവഴിപോകുന്ന വാഹനങ്ങൾക്കും ഇത് കുരുക്കായി. ഇതുമൂലം സ്വകാര്യബസുകൾ സ്റ്റാൻഡിൽ വരുന്നില്ല. റോഡ് നിർമാണം ഉടൻ പൂർത്തിയാക്കാൻ ഇടപെടണമെന്ന് എൽഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. തുടർന്ന് ചെയർമാനുമായി നടത്തിയ ചർച്ചയിൽ ഒരാഴ്ചയ്‌ക്കുള്ളിൽ റോഡ് നിർമാണം പൂർത്തിയാക്കാമെന്ന് ചെയർമാൻ അറിയിച്ചു. നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ സമരം നടത്തുമെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി ആർ രാകേഷ് അറിയിച്ചു.

റോഡ് അറ്റകുറ്റപ്പണികൾക്കായി അനുവദിച്ച 1.44 കോടി രൂപ സമയബന്ധിതമായി ചെലവഴിക്കാതെ സ്പിൽ ഓവറായതിനാൽ സർക്കാർ 35 ലക്ഷം രൂപ വെട്ടിക്കുറച്ചു. തുടർന്ന് നഗരസഭാ കൗൺസിലിലും പുറത്തും പ്രതിഷേധമുയർന്നു. പട്ടികജാതി–-വർഗ വിഭാഗങ്ങൾക്കായി അനുവദിച്ച ഫണ്ട് 40 ശതമാനമാണ് നഗരസഭ ചെലവഴിച്ചത്. ഇതിൽ 26 ലക്ഷം രൂപ ഇത്തവണ പദ്ധതിയിൽ വെട്ടിക്കുറച്ചു. യുഡിഎഫിലെ ചേരിതിരിവുമൂലം നഗരസഭാ ഭരണം സ്തംഭനാവസ്ഥയിലായതാണ് പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതിന് പിന്നിലെന്ന്‌ ആർ രാകേഷ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top