20 December Friday

കാലടിയിൽ പഴയ മാർക്കറ്റിരുന്ന 
സ്ഥലം കാടുമൂടി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024


കാലടി
കാലടി പഞ്ചായത്തിന്റെ പൊതുമാർക്കറ്റ് പൊളിച്ചുനീക്കിയ സ്ഥലം കാടുമൂടി ഇഴജന്തുക്കളുടെ താവളമായി. വൈകിട്ടായാൽ ലഹരിമാഫിയകളുടെ ഇടത്താവളമാണ് ഈ പ്രദേശം. കാലടിയുടെ ഹൃദയഭാഗത്താണ് ഒരേക്കർ സ്ഥലം കാടുമൂടി കിടക്കുന്നത്. പഞ്ചായത്ത് നിലവിലുള്ള ഓഫീസ് കെട്ടിടത്തിന്റെ പിന്നിൽ പുതിയ മാർക്കറ്റ് സമുച്ചയം നിർമിച്ചപ്പോൾ പഴയത് പൊളിച്ചുനീക്കി. 2020നുശേഷമാണ് പൂർണമായും കെട്ടിടങ്ങൾ പൊളിച്ചുനീക്കിയത്. പിന്നീട്‌ ഇതുവരെ ഇവിടെ ഒന്നും ചെയ്‌തിട്ടില്ല. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് കാലടി. പകൽസമയങ്ങളിൽ റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് പട്ടണത്തിൽ കൂടുതൽ ഗതാഗതക്കുരുക്കുണ്ടാകുന്നുണ്ട്. ഈ സ്ഥലത്ത് പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയാൽ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യാം. അതിലൂടെ പഞ്ചായത്തിന് തനത് വരുമാനവും ഉണ്ടാക്കാം.

നിരവധിപേർ പഞ്ചായത്ത് അധികാരികളെ സമീപിച്ചെങ്കിലും കനത്ത വാടക പറഞ്ഞ് അവരെയെല്ലാം ഒഴിവാക്കി. ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ സ്ഥലം പ്രയോജനപ്പെടുത്താൻ കാലടി പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് സിപിഐ എം കാലടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top