17 September Tuesday

ഗതാഗത പരിഷ്കാരം ; പുനഃപരിശോധിക്കണമെന്ന് എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024


അങ്കമാലി
നഗരസഭാ കൗൺസിലിനെ നോക്കുകുത്തിയാക്കി നടപ്പാക്കാൻ തീരുമാനിച്ച ട്രാഫിക് പരിഷ്കാരം പുനഃപരിശോധിക്കണമെന്ന്  എൽഡിഎഫ് പാർലമെന്ററി പാർടി ആവശ്യപ്പെട്ടു. പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം എന്ന നിലയിൽ മോട്ടോർ വാഹനവകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്കാരം നഗരസഭാ കൗൺസിലോ ട്രാഫിക് ഉപദേശകസമിതിയോ ചർച്ച ചെയ്യാതെയാണ്. വിവിധ സർക്കാർ ഓഫീസുകളിൽ വരുന്നവരും മഞ്ഞപ്ര, തുറവൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉൾപ്പെടെ പോകുന്നവർക്കും ഇപ്പോൾ നടപ്പാക്കിയ തീരുമാനം ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ്.

അനധികൃത വഴിയോരക്കച്ചവടത്തിന് നിയന്ത്രണം ഏർപ്പെടുത്തിയും അനധികൃത പാർക്കിങ് ഒഴിവാക്കിയും ബസുകൾക്ക് സമയം പാലിച്ച് ഓടുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനുപകരം പൊതുസമൂഹത്തെ വെല്ലുവിളിച്ചുള്ള അശാസ്ത്രീയനടപടി അധികാരികൾ ഉടൻ പുനഃപരിശോധിക്കണമെന്ന് നഗരസഭാ പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസും എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി പി എൻ ജോഷിയും ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top