23 December Monday

അങ്കമാലി പട്ടണത്തിലെ ഗതാഗതക്കുരുക്ക് ; പരിഹാരനിർദേശങ്ങളുമായി 
ട്രാഫിക് ഉപദേശകസമിതി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024


അങ്കമാലി
ഓണക്കാലത്ത് അങ്കമാലി പട്ടണത്തിൽ ഗതാഗതക്കുരുക്ക്‌ ഉണ്ടാകാതിരിക്കാനുള്ള മാർഗനിർദേശങ്ങൾക്ക് നഗരസഭ ട്രാഫിക് ഉപദേശകസമിതി രൂപംനൽകി. യോഗം റോജി എം ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ മാത്യു തോമസ് അധ്യക്ഷനായി. പട്ടണത്തിൽ മൂന്ന് സൗജന്യ പാർക്കിങ് കേന്ദ്രങ്ങൾ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സജ്ജമാക്കുമെന്ന് പ്രസിഡന്റ് ജോണി കുരിയാക്കോസ് ഉറപ്പ് നൽകി.

ഗതാഗതനിയന്ത്രണത്തിനായി കൂടുതൽ ട്രാഫിക് വാർഡൻമാരെ നിയമിക്കും. ക്യാമ്പ് ഷെഡ് റോഡിൽ ഒരുവശത്ത് പാർക്കിങ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കും. സ്വകാര്യ ബസുകൾ പട്ടണത്തിൽ അനുവദനീയമായ സ്റ്റോപ്പുകളിൽമാത്രം നിർത്തുകയും അധികസമയം തങ്ങാതെ വിട്ടുപോകുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തും.     നഗരസഭാ വൈസ് ചെയർപേഴ്സൺ സിനി മനോജ്, ടി വൈ ഏല്യാസ്, ജിത ഷിജോയ്, പോൾ ജോവർ, എ വി രഘു, ജെയിൻ വർഗീസ് പാത്താടൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top