25 November Monday

തോണിപ്പാലത്തിനുസമീപം പൈപ്പ് പൊട്ടി ; മലിനജലം കുടിവെള്ളത്തിൽ കലരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024


വൈപ്പിൻ
പുതുവൈപ്പ് തോണിപ്പാലത്തിനുസമീപം കുടിവെള്ള പൈപ്പ് പൊട്ടി അതിലൂടെ മലിനജലം ഒഴുകുന്നു. കുറച്ചുദിവസമായി ഇത് തുടരുകയാണ്. ജല അതോറിറ്റിയെ അറിയിച്ചിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.പുതുവൈപ്പ് മേഖലയിലേക്ക് പോകുന്ന തോണിപ്പാലത്തിനു സമീപമുള്ള പൈപ്പാണ് പൊട്ടിയിട്ടുള്ളത്. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവിടേക്ക് വെള്ളം പമ്പിങ്. അതിനാൽ പമ്പിങ് ഇല്ലാത്തദിവസം മുഴുവൻ ഇവിടെ അടിഞ്ഞുകൂടിയിട്ടുള്ള മലിനജലം കുടിവെള്ളപൈപ്പിലേക്ക് കലരും. ചെറിയ പൊട്ടലായതുകൊണ്ട് പെട്ടെന്ന് ശ്രദ്ധയിൽപെടില്ല.

സിപിഐ എം ലോക്കൽ സെക്രട്ടറി എം പി പ്രശോഭുും മറ്റു ഭാരവാഹികളും ഞായറാഴ്ച സ്ഥലം സന്ദർശിച്ചു. തിങ്കളാഴ്ച ജല അതോറിറ്റി അസി. എൻജിനിയർക്ക് പരാതി നൽകുമെന്ന് എം പി പ്രശോഭ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top