04 December Wednesday

സാക്ഷരതാ 
ദിനാചരണം: 
വീടുകളിൽ 
അക്ഷരപരിചയം

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് 
കേഡറ്റ്‌ വീട്ടിലെ അമ്മൂമ്മയ്ക്ക് അക്ഷരം പറഞ്ഞുകൊടുക്കുന്നു


വൈപ്പിൻ
എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ലോക സാക്ഷരതാദിനം ആചരിച്ചു. അവധിദിനമായതിനാൽ കേഡറ്റുകളോട് വീടുകളിൽത്തന്നെ ദിനാചരണം നടത്താനായിരുന്നു നിർദേശം. "അക്ഷരങ്ങൾക്കുവേണ്ടി അൽപ്പനേരം’ എന്ന പേരിലായിരുന്നു പരിപാടി. മുതിർന്ന കുടുംബാംഗങ്ങളെയും കുഞ്ഞുങ്ങളെയും അക്ഷരമെഴുതിച്ചും പത്രമോ പുസ്തകങ്ങളോ വായിപ്പിച്ചുമാണ് ദിനാചരണം നടത്താൻ ആവശ്യപ്പെട്ടിരുന്നത്. സീനിയർ ഇൻസ്പെക്ടർ ഇ എം പുരുഷോത്തമൻ, അധ്യാപകരായ കെ ജി ഹരികുമാർ, ആർ നിഷാര എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top