23 December Monday

മനം നിറഞ്ഞ് 
ആകാശയാത്ര

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024


മരട്
സ്വപ്‌നമായി അവശേഷിക്കുമെന്ന് കരുതിയ വിമാനയാത്ര യാഥാർഥ്യമായതിന്റെ ആഹ്ലാദത്തിലാണ് മരട് നഗരസഭ 25–--ാം ഡിവിഷനിലെ മഹാത്മജി വയോമിത്രം ക്ലബ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കഴിഞ്ഞദിവസമാണ് 34 പേരടങ്ങുന്ന വയോജനങ്ങൾ ബംഗളൂരുവിലേക്ക്‌ യാത്രതിരിച്ചത്. ഭൂരിഭാഗംപേർക്കും ആകാശയാത്ര നവ്യാനുഭവമായി. ടിപ്പു സുൽത്താൻ സമ്മർ പാലസ്, ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ, കബ്ബൻ പാർക്ക് എന്നിവിടങ്ങൾ സന്ദർശിച്ചശേഷം വൈകിട്ട് ട്രെയിനിൽ എറണാകുളത്തേക്ക് തിരിച്ചു. ശാരീരികബുദ്ധിമുട്ടുകളെല്ലാം മറന്ന് വളരെ ആഹ്ലാദഭരിതരായിരുന്നു വയോജനങ്ങൾ. ഡിവിഷൻ കൗൺസിലർ ബെൻഷാദ് നാടുവിലവീട്, വയോമിത്രം കോ–-ഓർഡിനേറ്റർ ശ്രുതി മെറിൻ ജോസഫ്, ക്ലബ് സെക്രട്ടറി എ വി ദിനേശൻ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top