23 December Monday

റിക്ഷാ റൺ ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024


മട്ടാഞ്ചേരി
ഫോർട്ട് കൊച്ചിയിലെ ടൂറിസത്തിന് ഉണർവേകി റിക്ഷാ റണ്ണിന് ഇന്ന് തുടക്കമാകും. ഫോർട്ട് കൊച്ചിയിൽനിന്ന് മേഘാലയയിലെ ഷില്ലോങ്ങിലേക്കാണ് ഇത്തവണ റിക്ഷാ റൺ യാത്ര നടക്കുക.

യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഡ്വന്റ് ടൂറിസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന യാത്രയിൽ യുകെ, യുഎസ്, ഫ്രാൻസ്, ജർമനി, ഇറ്റലി, സ്പെയിൻ തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ളവരാണ് പങ്കെടുക്കുന്നത്. 74 ഓട്ടോകളിലായി 174 വിദേശികളാണ് ഷില്ലോങ്ങിലേക്ക് തിരിക്കുന്നത്. ഇതിൽ നാൽപ്പതോളംപേർ വനിതകളാണ്. 15 ദിവസംകൊണ്ട് 3500 കിലോമീറ്റർ സഞ്ചരിച്ച്‌ ഇവർ ഷില്ലോങ്ങിലെത്തും. ഫോർട്ട് കൊച്ചി പരേഡ് മൈതാനത്തിനുസമീപം ഓട്ടോകൾ വിവിധ വർണങ്ങളിൽ പെയിന്റ് ചെയ്ത് ചിത്രങ്ങൾ വരച്ച് ആകർഷകമാക്കിയാണ് യാത്ര. യാത്രയ്ക്കിടയിൽ ലഭിക്കുന്ന തുക സന്നദ്ധപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. കഴിഞ്ഞ നാലുദിവസങ്ങളായി ഇവർ ഫോർട്ട് കൊച്ചിയിലുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top