28 December Saturday

എം വി ബെന്നി എഴുത്തുവഴിയിൽ തിരിച്ചെത്തി, നാട്‌ ആഘോഷമാക്കി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024


പള്ളുരുത്തി
അപകടത്തിൽ ഓർമ നഷ്ടപ്പെട്ട എഴുത്തുകാരൻ എം വി  ബെന്നി പത്തുവർഷത്തിനുശേഷം എഴുത്തിന്റെ ലോകത്തേക്ക് തിരിച്ചെത്തിയ ചടങ്ങ് ആഘോഷമാക്കി നാട്‌. പള്ളുരുത്തിയിൽ  സുഹൃത്തുക്കൾ ചേർന്ന്‌ സംഘടിപ്പിച്ച പരിപാടി പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്തു. ടി പി പീതാംബരൻ അധ്യക്ഷനായി. തിരക്കഥാകൃത്ത് പി എഫ് മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. എം വി ബെന്നി എഴുതിയ പുസ്തകം ‘ദിനവൃത്താന്തം’ കവയിത്രി വിജയലക്ഷ്മി പ്രകാശിപ്പിച്ചു. എസ്ഡിപിവൈ സ്‌കൂൾ മാനേജർ എ കെ സന്തോഷ് പുസ്തകം ഏറ്റുവാങ്ങി. എം വി ബെന്നി, വി പി ശ്രീലൻ, ടി വി സാജൻ തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top