23 December Monday

മേക്കപ്പാല ഇനി ഹരിതസമൃദ്ധി വാർഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024


പെരുമ്പാവൂർ
വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല അഞ്ചാംവാർഡ് ഹരിതസമൃദ്ധി വാർഡായി പ്രഖ്യാപിച്ചു. വാർഡിലെ എല്ലാ വീടുകളിലും കൃഷി, ശുചിത്വം, ജലസംരക്ഷണം, ആരോഗ്യ പരിപാലനം, ഊർജസംരക്ഷണം തുടങ്ങിയ മേഖലകളിലെ പദ്ധതികൾ വീട്ടുകാരുടെയും സാമൂഹിക-സന്നദ്ധ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടപ്പാക്കും. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ ടി അജിത്‌കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ശിൽപ്പ സുധീഷ് അധ്യക്ഷയായി. വാർഡ് മെമ്പർ ശ്രീജ ഷിജോ, ഷീബ ചാക്കോപ്പൻ, ബിജു പീറ്റർ, പി ആർ നാരായണൻനായർ, അഭിലാഷ് അനിരുദ്ധൻ, ജോർജ് ജോയ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top