23 December Monday

ചെങ്ങമനാട് പനയക്കടവ് ഭാഗത്ത് 
ഇടിമിന്നലിൽ വ്യാപകനാശം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024


നെടുമ്പാശേരി
ചെങ്ങമനാട് പഞ്ചായത്തിൽ പനയക്കടവ് ഭാഗത്ത് ഇടിമിന്നലിൽ വൻ നാശനഷ്ടം. ഐഷ ബാലൻ, കണ്ടത്തിൽ സജീവ്, ലക്ഷ്മി മന്ദിരത്തിൽ രാജീവ് എന്നിവരുടെ വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. ഫാനുകളും ഇൻവർട്ടറും ടെലിവിഷൻ സെറ്റ്‌ ടോപ്‌ ബോക്‌സുകളും കേബിളുകളും സ്വിച്ചുകളും പ്ലഗുകളും നശിച്ചിട്ടുണ്ട്. ശുചിമുറിയിലെ ക്ലോസറ്റും പൈപ്പുകളും നശിച്ചിട്ടുണ്ട്. എൺപത്തഞ്ചുകാരിയായ ഐഷയുടെ വീട്ടിലാണ് കൂടുതൽ നാശനഷ്ടം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top