23 December Monday

"ഉജ്ജീവനം ഉപജീവനം' പദ്ധതി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024


വൈപ്പിൻ
പള്ളിപ്പുറം പഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ ഉജ്ജീവനം ഉപജീവനം പദ്ധതിക്ക്‌ തുടക്കമായി. പഞ്ചായത്തിലെ അതിദരിദ്രവിഭാഗക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. 8, 12, 15, 17 വാർഡുകളിൽ വിവിധ സംരംഭങ്ങളായാണ് പദ്ധതിക്ക്‌ തുടക്കമിട്ടത്. സിഡിഎസ് ചെയർപേഴ്സൺ ഉഷ സദാശിവൻ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ തൈക്കൂട്ടത്തിൽ സതീശന് വഞ്ചിയും വലയും നൽകി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ എൻ ഉണ്ണിക്കൃഷ്‌ണൻ, വികസന സ്ഥിരംസമിതി അധ്യക്ഷ രാധിക സതീഷ്, വാർഡ് അംഗം വി ടി സൂരജ്, ബ്ലോക്ക് കോ–-ഓർഡിനേറ്റർ രേഷ്മ നിമൽ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top