22 December Sunday

കണ്ടനാട്‌ പാടത്ത്‌ നെൽക്കൃഷി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024


ഉദയംപേരൂർ
പഞ്ചായത്തും കൃഷിഭവനും കണ്ടനാട് -ഉദയംപേരൂർ പാടശേഖരസമിതിയും ചേർന്ന്‌ കണ്ടനാട് പാടത്ത് നെൽക്കൃഷി തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ സജിത മുരളി അധ്യക്ഷയായി.

കാർഷിക സർവകലാശാലയുടെ സമ്പൂർണ മൈക്രോ ന്യൂട്രിയന്റ്‌ മിക്സും വിതരണം ചെയ്‌തു. മധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ജോർജ് കുളങ്ങര, നടൻ ശ്രീനിവാസൻ, ജില്ലാപഞ്ചായത്ത് അംഗം കെ വി അനിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് എ ഗോപി, ടി കെ ജയചന്ദ്രൻ, രാജു പി നായർ, ആൽവിൻ സേവ്യർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top