23 December Monday

ചങ്ങമ്പുഴ ജന്മദിനാഘോഷങ്ങൾക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

കൊച്ചി
മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 114–--ാം ജന്മദിനാഘോഷങ്ങൾ കവിയുടെ ജന്മനാടായ ഇടപ്പള്ളിയിൽ തുടങ്ങി. ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ചങ്ങമ്പുഴ പാർക്കിലാണ് ജന്മദിനാഘോഷം. എൻ എസ് മാധവൻ പ്രഭാഷണം നടത്തി.

കവിയുടെ ജന്മദിനമായ ബുധനാഴ്‌ച ചങ്ങമ്പുഴ സമാധിയിൽ പുഷ്പാർച്ചന നടത്തും. വൈകിട്ട് ആറിന് എംജി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിലെ ഡോ. സജി മാത്യു പ്രഭാഷണം നടത്തും. തുടർന്ന് ‘പ്രേമം’ വിഷയത്തിലെ ചർച്ചയിൽ സി എസ് രാജേഷ്, ഡോ. വിജയരാജമല്ലിക, നടനും സംവിധായകനുമായ പ്രണവ് ഏക, എംജി സർവകലാശാല ഇടപ്പള്ളി സെന്റർ ചെയർപേഴ്സൺ ഹെന, ടെസി പ്രിൻസ് എന്നിവർ പങ്കെടുക്കും. പത്തിന് നടക്കുന്ന കവിയരങ്ങിൽ വേണു വി ദേശം, കെ വി അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 5.30ന് ഡോ. കെ പി മോഹനൻ ചങ്ങമ്പുഴ അനുസ്മരണപ്രഭാഷണം നടത്തും.

ചങ്ങമ്പുഴ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രേമലേഖനമെഴുത്ത് മത്സരത്തിൽ ആതിര സുകു, മധുബൻ, ജൂഡിറ്റ് ജാക്‌ലിൻ എന്നിവർ യഥാക്രമം ആദ്യ മൂന്നുസ്ഥാനം നേടി. അഭിഷേക് ദാമോദരൻ, അൽമോയിസ് നാസർ, അഖിൽ ജി ബാബു എന്നിവർ പ്രേമവീഡിയോ മത്സരത്തിൽ യഥാക്രമം ആദ്യ മൂന്നുസ്ഥാനം നേടി. ബുധൻ രാത്രി ഏഴിന്‌ നടക്കുന്ന ചടങ്ങിൽ സംഗീതസംവിധായകൻ അനിൽ ജോൺസൺ സമ്മാനങ്ങൾ വിതരണം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top