23 December Monday

ഓർമയിൽ നിറഞ്ഞ്‌ ഡോ. ചാന്ദ്‌നി മോഹൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024


കൊച്ചി
ആരോഗ്യ ശാസ്‌ത്ര മേഖലയിലെ അറിവുകൾ പങ്കുവച്ച്‌ ഡോ. ചാന്ദ്‌നി മോഹനന്റെ ഓർമ പുതുക്കി. അർബുദം പിടിപെട്ട്‌ ചെറുപ്രായത്തിൽ മരിച്ച ഡോ. ചാന്ദ്‌നി മോഹന്റെ രണ്ടാം ചരമവാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്‌മരണകൂട്ടായ്‌മ ഡോ. ടി എം തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്‌തു. ആർദ്രദർശനം ഡോ. ചാന്ദ്‌നി മോഹൻ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തിൽ എറണാകുളം പബ്ലിക്‌ ലൈബ്രറിയിൽ ചേർന്ന  പരിപാടിയിൽ മെമ്പർ ട്രസ്‌റ്റി ഡോ. ജോ ജോസഫ്‌ അധ്യക്ഷനായി.
മെഡിക്കൽ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകളുടെ രണ്ടാംഗഡു വിതരണവും ചടങ്ങിൽ നടന്നു. കച്ചേരിപ്പടി സെന്റ്‌ ആന്റണീസ്‌ ഹയർ സെക്കൻഡറി സ്‌കൂളിലെ ചാന്ദ്‌നിയുടെ അധ്യാപിക അന്ന കാതറിൻ അനുസ്‌മരണ പ്രഭാഷണം നടത്തി. നവകേരള നിർമിതിയിൽ ആരോഗ്യ മേഖലയിലെ പങ്ക്‌ എന്ന വിഷയത്തിൽ ഡോ. തോമസ്‌ ഐസക്‌, ഡോ. ടി എസ്‌ അനീഷ്‌ എന്നിവർ പ്രഭാഷണം നടത്തി.

അഡീഷണൽ അഡ്വക്കറ്റ്‌ ജനറൽ അശോക്‌ എം ചെറിയാൻ, കെ എസ്‌ അരുൺകുമാർ, ചാന്ദ്‌നിയുടെ അച്ഛനും മുൻ ഹൈക്കോടതി ജഡ്‌ജിയുമായ ജസ്‌റ്റിസ്‌ വി കെ മോഹനൻ, മറ്റു കുടുംബാംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top