17 September Tuesday

താരമായി, ലൈലയുടെ 
ഡ്രാഗൺ ഫ്രൂട്ട്‌ സ്‌ക്വാഷ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024


കൊച്ചി
ഉഷാറാകാൻ ഉഗ്രനൊരു ഡ്രാഗൺ ഫ്രൂട്ട്‌ സ്‌ക്വാഷ്‌ ആയാലോ, കളമശേരി കാർഷികോത്സവത്തിൽ എസ്‌ എ ഹാജില ഫുഡ്‌ പ്രൊഡക്‌ട്‌സിന്റെ സ്റ്റാളില്‍ താരമാവുകയാണ് ഡ്രാഗൺ ഫ്രൂട്ട്‌ സ്‌ക്വാഷ്‌. പോണേക്കര സ്വദേശി ലൈല സത്താറിന്റെ സംരംഭമാണ്‌ എസ്‌ എ ഹാജില ഫുഡ്‌ പ്രൊഡക്‌ട്‌സ്‌. മുന്തിരി, പാഷൻ ഫ്രൂട്ട്‌ സ്‌ക്വാഷുകളും സ്റ്റാളിൽനിന്ന്‌ വാങ്ങാം. മീൻ, ചെമ്മീൻ, നാരങ്ങ, മാങ്ങ, ഇഞ്ചിപ്പുളി തുടങ്ങിയവയുടെ അച്ചാറുകളും ഇവിടെ ലഭിക്കും. വീട്ടിൽത്തന്നെ ഉണ്ടാക്കുന്നവയാണ്‌ ഉൽപ്പന്നങ്ങൾ. രണ്ടുവർഷംമുമ്പ് ജില്ലാ വ്യവസായകേന്ദ്രത്തിന്റെ സഹായത്തോടെയാണ്‌ ലൈല സംരംഭം തുടങ്ങിയത്. പരിശീലനവും മാർഗനിർദേശങ്ങളും ജില്ലാ വ്യവസായകേന്ദ്രത്തിൽനിന്ന് ലഭിച്ചതോടെ 56–--ാംവയസ്സില്‍ ലൈല പുതിയ സംരംഭകയായി. കുടുംബശ്രീവഴിയും ഉല്‍പ്പന്നങ്ങള്‍ വിൽക്കുന്നുണ്ടെന്ന്‌ ലൈല പറഞ്ഞു. സഹോദരിയും സഹായത്തിനുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top