തൃപ്പൂണിത്തുറ
അതിദരിദ്ര കുടുംബങ്ങൾക്ക് ഉപജീവനത്തിനായി സംരംഭക പദ്ധതികൾ ആരംഭിക്കാൻ സഹായവുമായി തൃപ്പൂണിത്തറ നഗരസഭ. അതിദരിദ്ര വിഭാഗത്തിലുള്ള 10 കുടുംബങ്ങൾക്ക് തിരുവാങ്കുളം സിഡിഎസ് "ഉജ്ജീവനം ഉപജീവനം' പദ്ധതിയുടെ ഭാഗമായി 3,80,000 രൂപ നൽകി.
കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെയുള്ള പദ്ധതിയിൽ ആട്, കോഴി എന്നിവ വളർത്താനാണ് സഹായം. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് സഹായവിതരണം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ കെ പ്രദീപ് അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ ജയ പരമേശ്വരൻ, ദീപ്തി സുമേഷ്, സി എ ബെന്നി, യു കെ പീതംബരൻ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..