22 December Sunday

കേരള ബാങ്കിന്റെ വരവ്‌ ആഘോഷമാക്കി ജില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2019


കൊച്ചി
സാമ്പത്തികപ്രതിസന്ധിക്ക്‌ ബദലായി എൽഡിഎഫ്‌ സർക്കാർ രൂപീകരിച്ച കേരള ബാങ്കിന്‌ അഭിവാദ്യവുമായി ജില്ലയിലെ സഹകാരികളുടെ ആഘോഷം. കേരളത്തിന്റെ സ്വന്തം ബാങ്കിന്റെ രൂപീകരണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്‌ സഹകാരി ബഹുജന കൂട്ടായ്‌മ സംഘിപ്പിച്ച റാലിയും സമ്മേളനവും നാടിന്റെ ഒത്തൊരുമ തെളിയിച്ചു. നാളെയുടെ പുരോഗതിയിൽ നാഴികക്കല്ലാകുന്ന കേരള ബാങ്കിനെ വിമർശകർക്കും സ്വാഗതം ചെയ്യേണ്ടിവരുമെന്ന്‌ ഓർമിപ്പിച്ച്‌ സംഘടിപ്പിച്ച വർണാഭമായ റാലിയിൽ സ്‌ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന്‌ സഹകാരികളും ജീവനക്കാരും സപ്‌തവർണ കൊടിയുമേന്തി അണിനിരന്നു.

പഞ്ചവാദ്യം, ചെണ്ടമേളം, കാവടി, തെയ്യം എന്നിവയുടെ അകമ്പടിയോടെ എറണാകുളം മറൈൻഡ്രൈവിൽനിന്നാണ്‌ ഘോഷയാത്ര ആരംഭിച്ചത്‌.  ദർബാർ ഹാൾ മൈതാനിയിൽ പൊതുസമ്മേളനം വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ വർണബലൂൺ പറത്തി ഉദ്‌ഘാടനം ചെയ്‌തു. ജോൺ ഫെർണാണ്ടസ്‌ എംഎൽഎ അധ്യക്ഷനായി. എസ്‌ ശർമ എംഎൽഎ സംസാരിച്ചു. എംഎൽഎമാരായ എം സ്വരാജ്‌, ആന്റണി ജോൺ, കെ ജെ മാക്‌സി, കൗൺസിലർ ഗ്രേസി ബാബുജേക്കബ്‌, വി പി ശശീന്ദ്രൻ, പി ആർ മുരളീധരൻ, ടി കെ വത്സൻ, എം ഇ ഹസൈനാർ, ആർ ജ്യോതിപ്രസാദ്‌, പി ജി ഷാജു, കെ സി പാപ്പച്ചൻ, ടി ആർ സുനിൽ എന്നിവരും വിവിധ സഹകരണ ബാങ്ക്‌ അധ്യക്ഷന്മാർ, ഡയറക്‌ടർബോർഡ്‌ അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സ്വാഗതസംഘം കൺവീനർ ടി എസ്‌ ഷൺമുഖദാസ്‌ സ്വാഗതവും ചെയർമാൻ സുരേഷ്‌ മാധവൻ നന്ദിയും പറഞ്ഞു. തുടർന്ന്‌ കൊച്ചിൻ മൻസൂറിന്റെ ഗാനസന്ധ്യയും അരങ്ങേറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top