അങ്കമാലി
നഗരസഭ മൂന്നാംവാർഡിൽ മാഞ്ഞാലി തോടിന്റെ കരയിൽ പച്ചത്തുരുത്ത് ഒരുക്കുന്നത് നഗരസഭാ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. മൂന്നു കിലോമീറ്ററിൽ ഫലവൃക്ഷത്തൈകൾ ഉൾപ്പെടെ 400 തൈകൾ നടും.
അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയും ഹരിതകേരളം മിഷനും സങ്കൽപ്പ് തരു ഫൗണ്ടേഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വൃക്ഷത്തൈകൾക്കെല്ലാം ഇരുമ്പുവലകൊണ്ടുള്ള സംരക്ഷണകവചം സ്ഥാപിക്കും. തൈകൾ വളർന്ന് വലുതാകുന്നതുവരെയുള്ള പരിപാലനദൗത്യം നഗരസഭ നിർവഹിക്കും. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സിനി മനോജ് അധ്യക്ഷയായി. സങ്കൽപ്പ് തരു ഫൗണ്ടേഷൻ ഗ്രൗണ്ട് കോ–-ഓർഡിനേറ്റർ വജ്ര വേലു മുഖ്യാതിഥിയായി. ഹരിതകേരളം മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ എസ് രഞ്‌ജിനി, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ ലക്സി ജോയ്, പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ്, പി എൻ ജോഷി, സന്ദീപ് ശങ്കർ, ബാസ്റ്റിൻ ഡി പാറയ്ക്കൽ, ലിസി പോളി, ജെയിൻ വർഗീസ് പാത്താടൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..