24 December Tuesday

കായകൽപ്പ്‌ അവാർഡ് തിളക്കത്തിൽ കടയിരുപ്പ് സാമൂഹ്യാരോഗ്യകേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024


കോലേഞ്ചേരി
സംസ്ഥാന ആരോഗ്യവകുപ്പിന്റെ കായകൽപ്പ് അവാർഡ് കടയിരുപ്പ് സാമൂഹ്യാരോഗ്യകേന്ദ്രത്തിന്. ജില്ലയിലെ മികച്ച  സിഎച്ച്സിയായാണ് കടയിരുപ്പിനെ തെരഞ്ഞെടുത്തത്.

വടവുകോട് ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള ആശുപത്രിയിൽ എൻആർഎച്ച്എമ്മിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഉൾപ്പെടെ അഞ്ച് ഡോക്ടർമാരുടെ സേവനം ലഭിക്കുന്നുണ്ട്. ദിനംപ്രതി 350 ഓളംപേർ ചികിൽസ തേടിയെത്തുന്ന ഇവിടെ 30 പേരെ കിടത്തിച്ചികിൽസിക്കാനുളള സൗകര്യമുണ്ട്. ഡോ. അൻവർ അബ്ബാസാണ് മെഡിക്കൽ ഓഫീസർ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top