19 September Thursday

സ്വകാര്യ ബസ്‌ തൊഴിലാളികളുടെ ബോണസ്‌ തർക്കം പരിഹരിച്ചു ; പണിമുടക്ക്‌ ഒഴിവായി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024


അങ്കമാലി
അങ്കമാലി, കാലടി, അത്താണി, കൊരട്ടി മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാരുടെ ബോണസ് തർക്കം ഉഭയകക്ഷിചർച്ചയിൽ തീരുമാനമായി. തൊഴിലാളി സംഘടനകൾ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറായതുകൊണ്ടാണ് പ്രശ്നപരിഹാരമായത്. ഇതോടെ ജീവനക്കാരുടെ പണിമുടക്ക് ഒഴിവായി.

ഡ്രൈവർ 4855 രൂപ, കണ്ടക്ടർ 4575 രൂപ, ഡോർചെക്കർ 4190 എന്നീ ക്രമത്തിൽ 14നുമുമ്പായി ബോണസ് വിതരണം ചെയ്യും. മുൻവർഷത്തേക്കാൾ 700 രൂപയാണ് വർധിപ്പിച്ചത്. 1000 രൂപ വർധനയാണ്‌ ആവശ്യപ്പെട്ടത്. കഴിഞ്ഞ അഞ്ചിന് നടന്ന ചർച്ച ഉടമാസംഘടനകളുടെ പിടിവാശിയിൽ പരാജയപ്പെട്ടതോടെ തൊഴിലാളികൾ പണിമുടക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

ചർച്ചയിൽ ബസ് ഉടമകളെ പ്രതിനിധീകരിച്ച് ബി ഒ ഡേവിസ്, നവീൻ ജോൺ, ജോളി തോമസ്, കെ സി  വിക്ടർ എന്നിവരും വിവിധ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് പി ജെ ജോയി, പി ജെ വർഗീസ്, കെ പി പോളി, എ വി സുധീഷ്, പോളി കളപ്പറമ്പൻ, പി ടി ഡേവിസ് എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top